നെഹ്റുവിൻ്റെ പേര് തിരിച്ചു വരുന്നു, പേരാവൂർ താലൂക്കാശുപത്രിയെ സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയർത്തും. ആഴ്ചയിൽ 3 ദിവസം സ്കാനിക്ക് സൗകര്യവും ഒരുക്കും

നെഹ്റുവിൻ്റെ പേര് തിരിച്ചു വരുന്നു, പേരാവൂർ താലൂക്കാശുപത്രിയെ  സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലേക്കുയർത്തും. ആഴ്ചയിൽ 3 ദിവസം സ്കാനിക്ക് സൗകര്യവും ഒരുക്കും
Aug 7, 2026 06:05 AM | By PointViews Editor

പേരാവൂർ: ഇടതുപക്ഷ നിയന്ത്രണത്തിൽ ഗ്രഹണം ബാധിച്ചു വലഞ്ഞ പേരാവൂർ താലൂക്ക് ആശുപത്രിക്ക് ശാപമോക്ഷമാകുന്നു. ഇ എം എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയും കുടിയിറക്ക് വിരുദ്ധ സമരനായകൻ ബി.വെല്ലിംഗ്ടൺ ആരോഗ്യ വകുപ്പ് മന്ത്രിയുമായിരിക്കെ സ്ഥാപിതമായ പേരാവൂർ സർക്കാർ ആശുപത്രിക്ക് നെഹ്റു സ്മാരക താലൂക്ക് ആശുപത്രി എന്ന് പേര് തിരികെ ലഭിക്കും. ഇ എം എസ് നമ്പൂതിരിപ്പാടിൻ്റെ രണ്ടാം സർക്കാരിൻ്റെ കാലത്താണ് ആശുപത്രിക്ക് നെഹ്റുവിൻ്റെ പേര് നൽകിയത്.

ഇരിട്ടി,പേരാവൂർ താലൂക്ക് ആശുപത്രികളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി ആരംഭിച്ച കെട്ടിട നിർമ്മാണ പ്രവൃത്തികളിൽ ഉണ്ടായ കാലതാമസം ഒഴിവാക്കുന്നതിനും സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിനുമായും ആശുപത്രികളിലെ ഡോക്ടർമാരുടെ അപര്യാപ്തത പരിഹരിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കിഫ്ബിയിൽ ഉൾപ്പെടുത്തി നടത്തുന്ന പ്രവൃത്തികൾ മന്ദഗതിയിയിലാണെന്നും പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പേരാവൂർ താലൂക്ക് ആശുപത്രിയുടെ നിർമ്മാണ പ്രവൃത്തിയുടെ എസ് പി വി വാപ്കോസിനെ ഒഴിവാക്കി പുതിയ എസ്പിവിയെ ഏൽപ്പിക്കുവാനും 10 ദിവസത്തിനുള്ളിൽ അവരെ നിയോഗിക്കാനും പുതുക്കിയ പ്ലാൻ ഉടൻ തയാറാക്കാനും നിർദ്ദേശിച്ചു. അടുത്ത വർഷം സെപ്റ്റംബറിനുള്ളിൽ കെട്ടിടം പണി പൂർത്തിയാക്കണമെന്ന് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കും നിർദ്ദേശം നൽകി. പദ്ധതിക്ക് അനുവദിച്ച ഫണ്ടിൽ നിന്ന് 6.5 ലക്ഷം രൂപ ഉപയോഗിച്ച് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കാനും കിഫ്ബിയോട് നിർദ്ദേശിച്ചു. 15 ഡോക്ടർമാരുടെ സേവനം സമയബന്ധിതമായി ഉറപ്പാക്കാനും ഒഴിവുള്ള തസ്തികളിൽ വേഗം നിയമനം നടത്താനും തീരുമാനിച്ചു. പേരാവൂർ താലൂക്ക് ആശുപത്രിയെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി നിലവാരത്തിലുള്ള ആശുപത്രിയാക്കുന്നതിനാണ് ആലോചന ഉണ്ടായത്. ആഴ്ചയിൽ 3 ദിവസം സ്കാനിങ്ങ് നടത്താനുള്ള സൗകര്യമൊരുക്കും. ആശുപത്രി വക സ്ഥലത്തിൻ്റെ അതിരിലൂടെഉണ്ടായിരുന്നതും അടച്ചു കളഞ്ഞതുമായ റോഡ് തുറന്നുകൊടുക്കും. പക്ഷെ മതിൽ പൊളിച്ച് റോഡ് നിർമിച്ച ശേഷം ഭൂമിക്ക് ചുറ്റും പുതിയ മതിൽ കെട്ടി നൽകണം. അതിൻ്റെ ചെലവും ബാക്കി ചിലവുകളും വഴിയുടെ ആവശ്യക്കാർ വഹിക്കുകയും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് നിർമാണം നടത്തുകയും വേണം. ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ വിളിച്ചു ചേർത്ത യോഗത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് ,ഇരിട്ടി മുൻസിപ്പാലിറ്റി ചെയർ പേഴ്‌സൺ വി.വിനോദ്കുമാർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ ശ്രീധരൻ, വൈസ് പ്രസിഡണ്ട് ബൈജു വർഗീസ്, ഡോ. ബി. ഉണ്ണികൃഷ്ണൻ ( അഡീ. ഡിഎച്ച്എസ്) , ഡോ. അബൂബക്കർ ( ഡിപിഎം കണ്ണൂർ) , ഡോ. രാജേഷ് ( സൂപ്രണ്ട് ,ഇരിട്ടി താലൂക്ക് ആശുപത്രി ) ഡോ. മഹേഷ് ( സൂപ്രണ്ട്, പേരാവൂർ താലൂക്ക് ആശുപത്രി ) പ്രീത സാമുവൽ, പ്രിയ. എസ്, ഡോ. സുകേഷ് റോയ്, ഡോ. അജിത. വി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Nehru's name is coming back, Peravoor Taluk Hospital will be upgraded to super specialty level. Scan facility will also be provided 3 days a week.

Related Stories
എല്ലാം സർപ്ലസ്...  ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

Aug 26, 2026 06:46 AM

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ സർപ്രൈസ്

എല്ലാം സർപ്ലസ്... ഇത് സതീശൻ സർക്കാരിൻ്റെ സപ്ലൈകോ...

Read More >>
രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

Aug 21, 2026 04:01 PM

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ ഡൽഹിയിലേക്ക്...

രാഹുൽ ഗാന്ധി ഡൽഹിയിൽ പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ആയിരങ്ങൾ...

Read More >>
ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

Aug 20, 2026 10:04 AM

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു കുഴൽനാടനാകുമോ?

ഓണത്തിന് മുൻപേ കേരളത്തിലെ കോൺഗ്രസിന് പുതിയ കെപിസിസി പ്രസിഡൻ്റിനെ കിട്ടുമോ? അടുത്ത പ്രസിഡൻ്റ് മാത്യു...

Read More >>
ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

Aug 19, 2026 08:22 PM

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തും

ലഹരി മാഫിയയെ തകർക്കാൻ കൊട്ടിയൂർ പഞ്ചായത്തിൻ്റെ പദ്ധതി. ബോധവൽക്കരണവും നടപടിയും പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ...

Read More >>
കള്ളക്കടൽ സൂക്ഷിക്കുക

Aug 19, 2026 07:41 PM

കള്ളക്കടൽ സൂക്ഷിക്കുക

കള്ളക്കടൽ...

Read More >>
പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

Aug 19, 2026 05:02 PM

പ്ലസ് ടു വിദ്യാർത്ഥികൾക്കും ഉച്ചക്കഞ്ഞി

പ്ലസ് ടു വിദ്യാർത്ഥികൾക്കും...

Read More >>
Top Stories